കൃതജ്ഞത- ഒക്ടോബർ 03, 2017

കൃതജ്ഞത- ഒക്ടോബർ 03, 2017
കൃതജ്ഞത

 

പാദുവായിലെ വി. അന്തോണിസിന് ഒരായിരം നന്ദി.

ഞാൻ 2016 -ൽ B.Tech ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ വ്യക്തിയാണ്. Campus Placement -ൽ ഞാൻ ആഗ്രഹിച്ച ബാങ്കിൽ എനിക്ക് ജോലി ലഭിച്ചില്ല. I.T മേഖലയിൽ ജോലി ചെയ്യാൻ എനിക്കൊരു താത്പര്യവും ഉണ്ടായിരുന്നില്ല. അതിനാൽ ഫൈനൽ എക്സാമ്സ് കഴിഞ്ഞയുടനെ ഞാൻ ബാങ്ക് കോച്ചിങ്നായി ചേർന്നു. ഒരു വർഷം Prepare ചെയ്തിട്ടും എനിക്ക് ജോലി ലഭിച്ചില്ല. ബാങ്ക് ജോലി എന്ന സ്വപ്‍നം ഉപേക്ഷിച്ചു പോകുവാനും ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കാറുണ്ട്. എന്നാൽ സ്ഥിരമായി ഇതുവരെയും നൊവേനയിൽ പങ്കെടുത്തിട്ടില്ല. ജോലി ലഭിക്കുന്നതിനായി, ഒൻപത്  ചൊവ്വാഴ്ച മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കാമെന്നും കൃതജ്ഞത എഴുതിയിടാമെന്നും നേരുകയും ചെയ്തു.      എല്ലാ ചൊവ്വാഴ്ചയും ക്ലാസ് കഴിഞ്ഞ ഉടനെ ഞാൻ ഇവിടെ വന്ന് നൊവേനയിൽ സംബന്ധിച്ചു. അത്ഭുതമെന്ന് പറയട്ടെ എന്റെ നൊവേനയുടെ ഒൻപതാമത്തെ ആഴ്ച അതായത് 2017, സെപ്റ്റംബർ 13-ന് എനിക്ക് ബാങ്ക് ഓഫ് ബറോഡയിൽ Probationary ഓഫീസർ post-ൽ ജോലി ലഭിച്ചു. ഒൻപതു മാസത്തെ കോഴ്സ് കഴിഞ്ഞ് 2018-ജൂലൈയിൽ എനിക്ക് ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കും. ഈ വലിയ അനുഗ്രഹം ഈശോയിൽ നിന്ന് നേടിത്തന്ന അന്തോണിസ് പുണ്യവാളന് ഞാനും എന്റെ കുടുംബവും നന്ദിയർപ്പിക്കുന്നു.

അനീറ്റ

പെരുമ്പാവൂർ     

  

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ പേര് ജോസഫ് തോമസ്. ഞാനും എന്റെ കുടുംബവും സാധിക്കുമ്പോഴെല്ലാം അന്തോണിസ് പുണ്യവാളന്റെ നൊവേനയിൽ പങ്കെടുക്കാറുണ്ട്. ചെറുതും വലുതുമായി നിരവധി അനുഗ്രഹങ്ങൾ അന്തോണിസ് പുണ്യവാളനിലൂടെ ദൈവം ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. 17 വർഷങ്ങൾക്ക് മുമ്പ് എന്റെ പാസ്പോർട്ട്  കാണാതെ പോവുകയും പിന്നീട് അപേക്ഷിച്ചപ്പോൾ എനിക്ക് ഒരു വർഷത്തേക്കുള്ള പാസ്പോർട്ടുമാണ് കിട്ടിയത്. എന്നാൽ അത് വച്ച്, എനിക്ക് ഗൾഫിൽ പോകാൻ സാധ്യമല്ലായിരുന്നു. അപ്പോൾ ഒരു ഏജന്റ്, വേറേ അഡ്രസ്സിലും, വേറേ പേരിലും പുതിയ പാസ്സ്‌പോർട്ട് എടുത്തു തരാമെന്ന് പറഞ്ഞു. ആ സമയം, എനിക്ക് ഗൾഫിൽ പോകേണ്ടത് അത്യാവശ്യമായതിനാൽ ഞാൻ, ഏജന്റ് പറഞ്ഞതനുസരിച്ച്    വേറെ പേരിലും അഡ്രസ്സിലും പാസ്പോർട്ട് എടുത്തുപോയി. എന്നാൽ 7 വർഷം മുമ്പ് എന്റെ പാസ്പോർട്ട് പിടിക്കുകയും കേസാവുകയും ചെയ്തു.     4 വർഷത്തോളം കേസ് നടത്തേണ്ടതായി വന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ അവസ്ഥ അവർക്ക് മനസ്സിലാവുകയും. എന്റെ ശരിയായ പേരിൽ പാസ്പോർട്ട് എടുക്കുവാൻ അനുമതി നൽകുകയും ചെയ്തു. അതനുസരിച്ച് ഞാൻ പുതിയ പാസ്പോർട്ടിനായി അപേക്ഷിച്ചപ്പോൾ എന്റെ പഴയ പാസ്പോർട്ട് പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും വീണ്ടും വിശദമായ ഒരു അന്വേഷണം കൂടി നടത്തണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. ഒന്നുകിൽ പാസ്പോര്ട്ട് Ban ചെയ്യും അല്ലെങ്കിൽ വലിയൊരു തുക പിഴയായി അടക്കേണ്ടി വരും, ആ  അവസ്ഥയായി കാര്യങ്ങൾ. ഈ പ്രശ്നത്തിന് ഒരു പരിഹാരം ലഭിക്കുന്നതിനുവേണ്ടി    ഞാനും കുടുംബവും അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ പ്രാർത്ഥിച്ചു. അതിന്റെ ഫലമായി ഒരു രൂപ പോലും പിഴ അടക്കാതെ, ഒരു പ്രശ്നവും കൂടാതെ എനിക്ക് രണ്ട് മാസത്തിനുള്ളിൽ പുതിയ പാസ്പോർട്ട് കിട്ടി.

അന്തോണിസ് പുണ്യവാളനിലൂടെ ദൈവത്തിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

Joseph Thomas            

                                                                           കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

വിളിച്ചാൽ വിളികേൾക്കുന്ന വിശുദ്ധൻ  എനിക്ക് നൽകിയ അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. നിരന്തരമായി പനിയും, വിറയലും, മറ്റ് അസ്വസ്ഥതകളും എന്നെ തളർത്തിയിരുന്നു. എന്നാൽ ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ ഷുഗറിന്റെയാണെന്നും യൂറിനറി ഇൻഫെക്ഷനാണെന്നും പറഞ്ഞ് മരുന്ന് നൽകിയെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. അവസാനം എന്റെ ഭർത്താവും മക്കളും പ്രശ്നമുണ്ടാക്കിയതിനുശേഷമാണ് അവർ മറ്റ് ടെസ്റ്റുകൾക്ക് എന്നെ വിധേയമാക്കിയത്. അങ്ങനെ പനി കൂടുകയും എനിക്ക് ന്യൂമോണിയ ബാധിക്കുകയും ചെയ്തു.     അതേ തുടർന്ന്  നടത്തിയ ടെസ്റ്റുകളിൽ നിന്ന് എനിക്ക് T.B ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് മരുന്ന് കഴിച്ചു തുടങ്ങി. വീട്ടിൽ കുഞ്ഞുമക്കളുള്ളതിനാൽ,  ഡിസ്ചാർജായി  വന്നപ്പോൾ മുതൽ  മുറിയിൽ നിന്നും പുറത്തിറങ്ങാതെയാണ് ഞാൻ കഴിഞ്ഞിരുന്നത്. ഒരു ദിവസം ചുമച്ചപ്പോൾ blood വന്നു. അതോടെ ഞങ്ങളെല്ലാവരും ഭയന്നുപോയി. ഉടനെ തന്നെ മറ്റൊരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അവിടെ വച്ച്‌  എനിക്ക് T.B ആണെന്ന് സ്ഥിതീകരിച്ചു.  പക്ഷേ T.B തന്നെ നൂറിൽ ഒന്നു , രണ്ടു  പേർക്ക് കാണുന്ന തരമാണെന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങളുടെ ഭയം കണ്ടപ്പോൾ, മൂന്ന് ഡോക്ടർമാർ ചേർന്ന് ഞങ്ങൾക്ക് ഇതിനെപ്പറ്റി ഒരു ക്ലാസ് തന്നു. എന്റെ രോഗത്തിന്റെ കാഠിന്യത്തെപ്പറ്റിയും വ്യക്തമാക്കി. അസുഖം ഭേദമാകാൻ  ചിലപ്പോൾ  ഒന്ന്, രണ്ട്‍ വർഷമെടുത്തേക്കാമെന്ന് അവർ പറഞ്ഞു.   എന്നാൽ രോഗം മാറുമെന്ന കാര്യത്തിൽ അവർ ഉറപ്പ് നൽകിയില്ല. എങ്കിലും ഞാൻ അന്തോണിസ് പുണ്യവാളനെ വിളിച്ച് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 2 വർഷം ചികിത്സ തുടർന്നു. ഒടുവിൽ, ടെസ്റ്റുകൾ നടത്തിയപ്പോൾ എന്റെയുള്ളിൽ ഇനിയും       അതിന്റെ പാടുകൾ ഉണ്ടെന്ന് കണ്ടെത്തി. ഇനി പ്രതീക്ഷ ഇല്ലെന്ന് ഉറപ്പായെങ്കിലും മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ഒരു പരിശോധന കൂടി നടത്തി. അത്ഭുതമെന്ന് പറയട്ടെ, റിസൾട്ട് വന്നപ്പോൾ അസുഖം പൂർണ്ണമായും മാറിയതായി തെളിഞ്ഞു. ഈ വലിയ അനുഗ്രഹം എന്റെ രക്ഷകനായ യേശുവിൽ നിന്നും വാങ്ങിത്തന്ന അന്തോണിസ് പുണ്യവാളന് നന്ദി.