കൃതജ്ഞത- സെപ്റ്റംബര്‍ 12, 2017

കൃതജ്ഞത- സെപ്റ്റംബര്‍ 12, 2017
കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

സാധിക്കുമ്പോഴെല്ലാം ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്ന വിശ്വാസിയാണ് ഞാൻ. എന്റെ വല്ല്യച്ചനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. വല്ല്യച്ചന് കുറച്ചു മാസങ്ങൾക്ക് മുമ്പ് തൊണ്ടയിൽ വേദന അനുഭവപ്പെട്ടിരുന്നു. ആദ്യമൊന്നും അത് കാര്യമാക്കിയില്ല. ഒടുവിൽ വേദന സഹിക്കാതായപ്പോഴാണ് എല്ലാവരോടും പറഞ്ഞത്. പിന്നീട് ഒരു ഡോക്ടറെ കാണുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു. കാൻസറാകുവാൻ സാധ്യതയുള്ളതിനാൽ അതിന്റെ ടെസ്റ്റും നടത്തുവാൻ നിർദ്ദേശിച്ചു. കാൻസർ ആണെങ്കിൽ തന്നെ അത് നാവിന്റെ അടിയിലായിട്ടാണ് കാണുന്നത്. അതുകൊണ്ട് Operate ചെയ്ത് പുറത്തെടുക്കുവാൻ വളരെ പ്രയാസമായിരിക്കുമെന്നും ഡോക്ടർ അറിയിച്ചു. വല്ല്യച്ചന്,  നാവിന്റെ അടിയിൽ പുകയില വസ്തുക്കൾ വയ്ക്കുന്ന ശീലം ചെറുപ്പത്തിൽ ഉണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഇത് വന്നതെന്നും ഡോക്ടർ പറഞ്ഞു. അതോടെ ഞങ്ങളെല്ലാവരും വളരെ വിഷമത്തിലായി.  സാധാരണക്കാരായ ഞങ്ങൾക്ക് ഇതിന്റെ ചികിത്സാ ചെലവുകൾ, ഒരിക്കലും താങ്ങാൻ സാധിക്കുമായിരുന്നില്ല. Biopsy ടെസ്റ്റിന് അയച്ചപ്പോൾ മുതൽ ഞങ്ങൾ പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ, റിസൾട്ട് വന്നപ്പോൾ ഡോക്ടർ പറഞ്ഞു. കാൻസറിന്റെ just starting ആണെന്നും ചെറിയ ഒരു ഓപ്പറേഷനിലൂടെ ഇത് നീക്കം ചെയ്യാമെന്നും.  അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താൽ Operation നല്ല രീതിയിൽ കഴിഞ്ഞു. ഒരു മാസത്തെ rest-നു ജോലിക്ക് പോയി തുടങ്ങി. ഇപ്പോൾ, എന്റെ വല്ല്യച്ചന് പൂർണ്ണ സൗഖ്യം ലഭിച്ചു. അന്തോണിസ് പുണ്യവാളൻ നൽകിയ ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സൂര്യ                       

 

കൃതജ്ഞത

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി.

ഞാൻ 33 വയസ്സുള്ള ഹിന്ദുയുവതിയാണ്. എനിക്ക് അമ്പലങ്ങളിലും പള്ളികളിലും പോകുന്നതിന് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ നിരീശ്വരവാദി എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ഞാൻ അമ്പലങ്ങളിലും പള്ളികളിലും പോയിരുന്നു. എന്റെ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ്. M.com കഴിഞ്ഞ എനിക്ക്, ഒരു സ്ഥിര ജോലി അത്യാവശ്യമായിരുന്നു. അതിനായി ഞാൻ ഒരു coaching സെന്ററിൽ ചേർന്നു. അതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്.    അവിടെവച്ച്‌ ഒരു കുട്ടിയെ പരിചയപ്പെട്ടു. വെറും ഒരു ദിവസത്തെ പരിചയം. പിന്നീട് ഞങ്ങൾ combine study തുടങ്ങി. എന്റെ വീട് പണി തുടങ്ങിയിട്ട് 5 വർഷമായിരുന്നു. വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചും വീട് പണിയെക്കുറിച്ചും ഞാൻ അവളോട് പറഞ്ഞിരുന്നു. അവളാണ് എന്നോട് കലൂർ പള്ളിയെക്കുറിച്ചും അന്തോണിസ് പുണ്യവാളനെക്കുറിച്ചും പറഞ്ഞത്. അങ്ങനെ ഞാൻ ഇവിടെ വന്ന് ഒൻപത്   ചൊവ്വാഴ്ച നൊവേനയിൽ സംബന്ധിച്ചു. അതേത്തുടർന്ന് എന്റെ Housing Loan പുതുക്കി കിട്ടുകയും വീടു പണി പൂർത്തിയാകുകയും ചെയ്തു.  അനുജന്റെ വിവാഹം പലകാരണങ്ങളാൽ നടക്കാതെ വന്നു. അതും ഞാൻ ഇവിടെ വന്ന് പ്രാർത്ഥിച്ചു. അനിയന്റെ വിവാഹം കഴിഞ്ഞു ഇപ്പോൾ ഒരു കുട്ടിയുമായി. ഇതിനെല്ലാമുപരി എന്റെ ഏറ്റവും വലിയ ആഗ്രഹമായ സ്ഥിര ജോലി, അത് അന്തോണിസ്  പുണ്യവാളൻ നേടി തന്നു. റയിൽവേയിൽ Exam-ഉം physical test-ഉം കഴിഞ്ഞെങ്കിലും എന്റെ പേര്‌ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ആ ജോലിയുടെ കാര്യം  ഞാൻ ഉപേക്ഷിച്ചതായിരുന്നു. എങ്കിലും ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി Certificate verification -ന് വിളിച്ചു. പക്ഷേ thumb impression match ആകുന്നില്ലായിരുന്നു. ആ ഓഫീസർ എന്നോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു. ഞാൻ അവിടെയിരുന്ന് വിശുദ്ധനോട്, കണ്ണീരോടെ പ്രാർത്ഥിച്ചു. അത് കണ്ട മറ്റൊരു ഓഫീസർ എന്നെ വിളിച്ച്‌   thumb impression മൂന്ന് തവണ നോക്കി. അത് match ആയില്ല. എന്നാൽ നാലാം പ്രാവശ്യം അത് match ആയി. ഇപ്പോൾ എനിക്ക് Appointment ഓർഡർ ലഭിച്ചു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദിയർപ്പിക്കുന്നു.

 

  കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഒരു വിശ്വാസിയാണ്. മുൻകാലങ്ങളിൽ  ഏതാനും ആഴ്ചകൾ നൊവേനയിൽ പങ്കെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി നൊവേനയിൽ സംബന്ധിച്ചുവരുന്നു.    P.G കഴിഞ്ഞതിനുശേഷം ഏതാണ്ട് എട്ടു വർഷം ഞാൻ ജോലി ചെയ്തിരുന്നു. ഇതിനിടയിൽ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുകയും അത് നഷ്ടത്തിൽ കലാശിക്കുകയും ചെയ്തു. അതിൽ നിന്നുണ്ടായ നഷ്ടം വീട്ടുവാൻ എനിക്ക് 2015-വരെ ജോലി ചെയ്യേണ്ടി വന്നു. കുറഞ്ഞ കാലയളവിൽ നടത്തിയ ആ ബിസിനസ്സിൽ നിന്ന് എനിക്ക് 12 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. അത് വീട്ടിയതിനുശേഷം ഞാൻ മലേഷ്യയിൽ ഒരു ജോലിയിൽ പ്രവേശിച്ചു. Visiting visa-യിലാണു ഞാൻ അവിടെ പോയത്. 2016 ഏപ്രിൽ മാസം എന്റെ Employment Visa-യ്ക്കു വേണ്ടിയുള്ള അപേക്ഷ Reject ആകുകയും അവിടെ നിന്ന് തിരിച്ചു പോരുകയും ചെയ്തു. തിരിച്ചു വന്നപ്പോഴാണ് എന്റെ അമ്മയ്ക്ക് കാൻസറാണെന്ന് അറിയുന്നത്.        പിന്നീടുള്ള ആറ് മാസങ്ങൾ ആശുപത്രിയിൽ കയറിയിറങ്ങുകയായിരുന്നു ദിനചര്യ. പക്ഷേ വിശ്വാസവും  ദൈവകൃപയുമുണ്ടെങ്കിൽ കാൻസറിനെയും ഒരു വ്യക്തിക്ക് തരണം ചെയ്യുവാൻ കഴിയും എന്ന് കാണിച്ചു തരികയായിരുന്നു അന്തോണിസ് പുണ്യവാളൻ അമ്മയിലൂടെ ഞങ്ങൾക്ക് മുൻപിൽ.    2016 സെപ്റ്റംബറിൽ ഞാൻ സുഹൃത്തുക്കളോട് ചേർന്ന് മറ്റൊരു സംരംഭം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചപോലെ വരുമാനം അതിൽ നിന്നും ലഭിച്ചില്ല. ഈക്കാലയളവിൽ എന്റെ പാർട്ണേഴ്സായ സുഹൃത്തുക്കളുടെ മറ്റൊരു സംരംഭത്തിൽ ഞാൻ നൽകിയ ഉപദേശത്തിന്റെ ഫലമായി അവർ അതിനെ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുകയും യാതൊരുവിധ മുടക്കുമുതലും കൂടാതെ എന്നെ അതിന്റെ ഡയറക്ടർ ബോർഡിലേക്ക് അവർ പരിഗണിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങളുടെ കമ്പനി സാമാന്യം നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. തൊഴിൽപരമായും, വ്യക്തിപരമായും ഞാൻ നേരിട്ട ഒട്ടനവധി പ്രതിസന്ധികളിൽ നിന്ന് എന്നെ കരകയറ്റിയ എന്റെ അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദിയർപ്പിക്കുന്നു.

സുമേഷ്