കൃതജ്ഞത- സെപ്റ്റംബര്‍ 26, 2017

കൃതജ്ഞത- സെപ്റ്റംബര്‍ 26, 2017
കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ പേര് അനീറ്റ. ഞാൻ ചെറുപ്പം മുതലേ അമ്മയുടെ കൂടെ ഈ ദേവാലയത്തിൽ വരുമായിരുന്നു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്.ഞാൻ ഒരു നേഴ്സാണ്. ഒത്തിരി പ്രാവശ്യം ശ്രമിച്ചതിനെ തുടർന്നാണ് എനിക്ക് IELTS score 7 ലഭിച്ചത്. തുടർന്ന്   ഞാൻ Australia-ലേക്ക് പോകുവാൻ Paper submit ചെയ്തു. അതിനുശേഷം വളരെയേറെ അലയേണ്ടി വന്നു. Paper works ചെയ്യാൻ നിരവധി തടസ്സങ്ങൾ നേരിട്ടു. ഞാൻ എല്ലാ ചൊവ്വാഴ്ച്ചയും ഇവിടെ വന്ന് തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുകയും പൂമാല ചാർത്തുകയും ചെയ്തുകൊണ്ടിരുന്നു. മെഡിക്കലുമായി ബന്ധപ്പെട്ട് X-ray എടുത്തപ്പോൾ അതിൽ patches കണ്ടു. ആയതിനാൽ  reject ആകുവാൻ എല്ലാ സാധ്യതയും ഉണ്ടെന്ന്  ഡോക്ടർ പറഞ്ഞിരുന്നു. ഒരു second opinion-നുവേണ്ടി ഞാൻ മറ്റൊരു ഡോക്ടറെ കണ്ടിരുന്നു. ടെസ്റ്റ് റിസൾട്ടെല്ലാം normal ആണെങ്കിലും X-ray-യിൽ patches ഉള്ളതിനാൽ reject ആകുവാൻ സാധ്യതയുണ്ടെന്ന് ആ ഡോക്ടറും പറഞ്ഞു.   അന്നുമുതൽ ഞാൻ Depressed ആയിരുന്നു. അങ്ങനെ ഒരാഴ്ച mail നോക്കിക്കൊണ്ടിരുന്നു. ദൈവാനുഗ്രഹത്താൽ medical rejection ഒന്നും വന്നില്ല. പിന്നെ Visa apply ചെയ്തു. അപ്പോഴും എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാലും ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചത്തെ നൊവേനയ്ക്കു ശേഷം ബുധനാഴ്ച Early morning, എനിക്ക് call വന്നു. Visa ലഭിച്ചിട്ടുണ്ടന്ന് അവർ അറിയിച്ചു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാലാണ് ഈ വലിയ അനുഗ്രഹം ലഭിച്ചതെന്ന് ഞാനും കുടുംബവും ഉറച്ച് വിശ്വസിക്കുന്നു.   അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

  അനീറ്റ  

 
കൃതജ്ഞത

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

വർഷങ്ങളായി, കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയാണ് ഞാൻ. കഴിഞ്ഞ വർഷം – 2016 മെയ് 13-ന് കടവന്ത്രയിൽ വച്ച്, എന്റെ മകൻ ഓടിച്ചിരുന്ന ബൈക്ക്,  ടാങ്കർ ലോറിയുമായി കൂട്ടിമുട്ടി. ആ അപകടത്തിൽ സാരമായി പരുക്കേറ്റ അവനെ ആദ്യം അഡ്മിറ്റ് ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്നും മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വന്നു. നട്ടെല്ലിന് പരുക്കേറ്റ് ശരീരത്തിന്റെ പകുതിഭാഗം തൊലി പോയ നിലയിലായിരുന്നു എന്റെ മകൻ.              അന്നന്നു കിട്ടുന്നതുകൊണ്ട് ജീവിക്കുന്ന ഞങ്ങൾക്ക് ആ ഹോസ്പിറ്റലിലെ ചെലവുകൾ താങ്ങാവുന്നതിലപ്പുറമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം  അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി ലഭിച്ച കുഞ്ഞായിരുന്നു ഞങ്ങളുടെ മകൻ. അതുകൊണ്ട് തന്നെ ഞാൻ അന്തോണിസ് പുണ്യവാളനോട് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഹോസ്പിറ്റലിന്റെ മുന്നിലിരുന്നുകൊണ്ട് കരഞ്ഞുകൊണ്ടിരുന്ന എന്റെ അടുക്കൽ, അപരിചിതയായ ഒരു സ്ത്രീ കുറേ സമയം വന്നിരുന്നു. അവർ പോകുന്നതിന് മുമ്പായി കുറച്ച് പണം  എന്റെ കൈയ്യിൽ തന്നു. ആ തുകകൊണ്ട്   അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെയ്യുവാൻ സാധിച്ചു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹംകൊണ്ട് അതിനുശേഷം ചികിത്സയ്ക്ക് ആവശ്യമായ    പണത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. ചികിത്സയ്ക്കായി 12 ലക്ഷം രൂപ ചെലാവായെങ്കിലും ബന്ധുക്കളും, സുഹൃത്തുക്കളും അവരാൽ കഴിയുംവിധം സഹായിച്ചു. ഒരു കാലിന് ചെറിയ തളർച്ചയുണ്ടെങ്കിലും എന്റെ മകൻ ഇന്ന് നടക്കാൻ തുടങ്ങി. ഡോക്ടർമാർക്ക് വരെ അത്ഭുതമായിരുന്നു അവൻ നടന്നത്. ഒരു വീട് പോലും ഇല്ലാത്ത ഞങ്ങൾക്ക് ഇത്രയും സഹായം ലഭിച്ചത് അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹംകൊണ്ടു മാത്രമാണ്. വിശുദ്ധൻ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

 

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങൾ എറണാകുളം ജില്ലയിലെ തന്നെ കിഴക്കൻ മേഖലയിൽ നിന്നുള്ള ഒരു കൊച്ചു ഗ്രാമത്തിൽ നിന്നാണ്. വർഷങ്ങളായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുന്നു. ഞാൻ ഒരു സർക്കാർ ജീവനക്കാരിയായിരുന്നു. പലപ്പോഴും ജോലി സംബന്ധമായും വ്യക്തിപരമായും ബുദ്ധിമുട്ടുകളും മനപ്രയാസങ്ങളും അനുഭവിക്കുമ്പോൾ ഇവിടത്തെ നൊവേനയിലും വി. കുർബ്ബാനയിലും പങ്കെടുത്തു പ്രാർത്ഥിക്കുമ്പോൾ അതിനുള്ള ഒരു പരിഹാരം അന്നത്തെ വചനപ്രസംഗത്തിലുണ്ടാകും. ഈയടുത്ത നാളുകളിൽ എന്റെ മകന്റെ പഠന കാര്യങ്ങൾക്കായിട്ടാണ് ഇവിടെ വന്ന് പ്രാർത്ഥിച്ചിരുന്നത്. അവൻ Engineering കഴിഞ്ഞെങ്കിലും ഏറ്റവും വിഷമമുള്ള ഒരു Subject-കൂടെ clear ചെയ്യാനുണ്ടായിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ കഴിഞ്ഞ എക്സാമിൽ അവൻ പാസ്സായി.  അതിനുള്ള ഉപകാരസ്മരണ സമർപ്പിക്കാനിരിക്കുമ്പോഴാണ് അതിലും വലിയ അത്ഭുതം സംഭവിച്ചത്. എന്റെ ഭർത്താവ് prostate സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയ്ക്കായി   ഒരു ആശുപത്രയിൽ എത്തി. അവിടെ നടത്തിയ പരിശോധനയിൽ നിന്ന് അത് വളരെ വലുതായെന്നും lab ടെസ്റ്റിൽ antigen level വളരെ ഉയർന്നിരിക്കുകയാണെന്നും കണ്ടെത്തി. അതുകൊണ്ട് biopsy എടുക്കണമെന്നും സർജറി ചെയ്യണമെന്നും അറിയിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും പരിശോധനകൾ നടത്തിയപ്പോൾ മാറ്റമൊന്നും കാണാത്തതുകൊണ്ട് സർജറി ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ആ സമയങ്ങളിലെല്ലാം ഞങ്ങൾ ഇവിടെ വന്ന് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കാരണം എന്റെ ഭർത്താവ് ഹൃദ്ദ് രോഗിയായതുകൊണ്ട് ഇനിയുമൊരു  സർജറി വളരെ ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29 ചൊവ്വാഴ്ച scanning കഴിഞ്ഞ് ഞങ്ങൾ നേരെ പള്ളിയിലേക്കാണ് വന്നത്. അന്നത്തെ രോഗശാന്തി ശുശ്രൂഷ സമയത്ത് എന്റെ ഭർത്താവ് വിയർക്കുകയും വിറയ്‌ക്കുകയും ചെയ്തു. അരക്കെട്ടിന് താഴെ എന്തോ ഇറങ്ങിപോകുന്നതായി അദ്ദേഹം പറയുകയും ചെയ്തു. എന്തായാലും അന്നത്തെ രോഗശാന്തി ശുശ്രൂഷ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് മാറ്റം വന്നിരുന്നു. പിറ്റേ ദിവസം  scanning റിസൾട്ട് കണ്ട ഡോക്ടർ പറഞ്ഞു; ഓപ്പറേഷൻ വേണ്ടായെന്നും മരുന്ന് കഴിച്ചാൽ മതിയെന്നും. .   വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.  അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയിൽ അഭയപ്പെട്ടു പ്രാർത്ഥിച്ചതിന്റെ ഫലമായി കർത്താവ് രോഗം മാറ്റി തന്നതാണെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്യുന്നു. ഇവിടെ വരുന്ന അനേകായിരം വിശ്വാസികൾക്ക് ഇതുപോലുള്ള ഒരുപാട് അനുഗ്രഹങ്ങൾ ഇനിയും ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഒരുപാട് നന്ദിയോടെ   ——————————— ഒരുവിശ്വാസി.