കൃതജ്ഞത- ഓഗസ്റ്റ് 8, 2017

കൃതജ്ഞത- ഓഗസ്റ്റ് 8, 2017
കൃതജ്ഞത

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി.

എന്റെ നാട് Trivandrum ആണ്. ജോലി സംബന്ധമായി ഈ city-യിൽ വരുമ്പോഴെല്ലാം ഞാൻ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഭാര്യ രണ്ടാമത് Pregnant ആയപ്പോൾ അത് Confirm ചെയ്യാൻ വേണ്ടി ഞങ്ങൾ ഹോസ്പിറ്റലിൽ പോയി. ആദ്യത്തെ Check-up കഴിഞ്ഞ്, മൂന്ന് ദിവസത്തിനുള്ളിൽ വീണ്ടും വരണമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനകളിൽ നിന്ന് വയറിൽ ഒരു Cyst വളരുന്നുണ്ടെന്ന് കണ്ടെത്തി. അത് അപകടകരമായ വളർച്ചയുള്ള Cyst ആണെന്നും, Bottom line cancer ആണെന്നും, Ovary -യെ ബാധിച്ചിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് remove ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു. കുഞ്ഞിനെ അവർ Care ചെയ്യുന്നില്ലായെന്നും Patient-ന്റെ ആരോഗ്യമാണ് പ്രധാനമെന്നും അതുകൊണ്ട് Uterus remove ചെയ്യേണ്ടി വരുമെന്നും അറിയിച്ചു.  പക്ഷേ ഒരു മകളെ വേണമെന്ന എന്റെ ഭാര്യയുടെ ആഗ്രഹത്തിനു മുന്നിൽ Gynecologist-ഉം Cancer Department Head-ഉം അയഞ്ഞു. കുഞ്ഞിന് മൂന്ന് മാസം ആകുമ്പോൾ Cyst ഉം ഒരു Ovary ഉം   നീക്കാമെന്നും   Delivery കഴിഞ്ഞ് മറ്റേ ovary ഉം uterus -ഉം remove ചെയ്യാമെന്നും, പക്ഷേ കുഞ്ഞിന്റെ ആരോഗ്യത്തിൽ അവർക്ക് ഉറപ്പില്ലെന്നും പറഞ്ഞു. കാരണം Open Surgery ആയതിനാൽ Anesthesia, Theatre Lights, എന്നിങ്ങനെ  കുഞ്ഞിനെ ബാധിക്കുന്ന കുറേ കാരണങ്ങൾ.  ആ സമയത്തായിരുന്നു  എന്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചത്. അതുകൊണ്ട് അധിക ലീവിനുള്ള സാധ്യത ഇല്ലായിരുന്നു. അങ്ങനെ മൂന്ന് മാസം കഴിഞ്ഞപ്പോൾ ഓപ്പറേഷൻ നടത്തി. ഈ വാർത്ത അറിഞ്ഞവരെല്ലാം ഞങ്ങൾക്ക് ഉപദേശവും, മുന്നറിയിപ്പുകളുമായി എത്തി. അത് കേട്ടതോടെ ഞങ്ങൾ തകർന്നു പോയി.      എങ്കിലും ഞാൻ വിശ്വാസത്തോടെ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കാൻസർ എന്ന ആ വലിയ അസുഖത്തെ ആരംഭത്തിലെ കാണിച്ചു തരുവാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്നും, പുണ്യവാളൻ ഞങ്ങളെ കൈവിടില്ലെന്നും ഉറച്ച് വിശ്വസിച്ചു. 37 ആഴ്ച പൂർത്തിയാകുന്നതുവരെ എന്റെ ഭാര്യ ജോലി ചെയ്തു. അടുത്ത ആഴ്ച തന്നെ പൂർണ്ണ ആരോഗ്യമുള്ള ഒരു പെൺ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചു.      ഇപ്പോൾ അമ്മയും, കുഞ്ഞും സുഖമായിരിക്കുന്നു. വി. അന്തോണിസിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിച്ചുകൊണ്ട്

ഒരു വിശ്വാസി

 

കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

വിശുദ്ധന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ ലഭിച്ച കുടുംബമാണ് എന്റേത്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങളുടെ കുടുബത്തിലെ ആർക്കും തന്നെ വിദേശ ജോലി, Visa എന്നിവയെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു. ഈ അവസരത്തിലാണ് മൂത്ത മകൻ Student Visa യിൽ New Zealand-ലേക്ക് പോയത്. കോഴ്സ് കഴിഞ്ഞപ്പോൾ തന്നെ ജോലി ലഭിച്ചെങ്കിലും താമസ സൗകര്യം കിട്ടാതെ വന്നപ്പോൾ, ഒരു വാഹനത്തിലാണ് ആഴ്ചകളോളം  കഴിച്ചു കൂട്ടിയത്. തണുപ്പും, കനത്ത മഞ്ഞു വീഴ്ചയും കാരണം ജീവിതം കൂടുതൽ ദുരിതത്തിലായി. പുണ്യവാളന്റെ സഹായത്താൽ അവന് താമസിക്കുവാൻ ഒരിടം ലഭിച്ചു. ആ അവസരത്തിലായിരുന്നു കാലാവധി തീർന്നതിനാൽ Visa പുതുക്കേണ്ടി വന്നത്. ആദ്യമെല്ലാം കമ്പനി അധികാരികൾ കൂടെ നിന്നെങ്കിലും Visa-യുടെ ആവശ്യം വന്നപ്പോൾ എഗ്രിമെന്റ് ഒപ്പിടുവാൻ തയ്യാറാകാതെ വന്നു. Visa -യുടെ കാലാവധി കഴിഞ്ഞതോടെ ജോലിക്ക് പോകുവാൻ   സാധിക്കാതെയായി. ജീവിത ചിലവ് ഓർക്കുമ്പോൾ നാട്ടിലേക്ക് മടങ്ങി വരുവാൻ ഒരുങ്ങുകയായിരുന്നു. വി. അന്തോണിസിനോട് പ്രാർത്ഥിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗ്ഗം ഇല്ലായിരുന്നു. ദിവസവും രാവീലെ ,ഈ പള്ളിയിൽ വന്ന് വി. കുർബ്ബാനയിലും, ചൊവ്വാഴ്ചകളിൽ  നൊവേനയിലും സംബന്ധിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി അധികാരികളുടെ ഭാഗത്ത് നിന്നും  അനുകൂലമായ സമീപനം ഉണ്ടാകുകയും agreement sign ചെയ്യുകയും ചെയ്തു. ജൂൺ 13, പുണ്യവാളന്റെ തിരുനാൾ ദിനത്തിൽ Visa ലഭിക്കുകയും, പുതിയ കമ്പനിയിൽ ജോലി ശരിയാവുകയും ചെയ്തു. നിരവധി അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിന് നൽകുന്ന അന്തോണിസ് പുണ്യവാളന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം, ഇവിടെ വരുന്ന എല്ലാ വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ബേബിക്കുഞ്ഞ്                                                             

    

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ചെറുപ്പം മുതലേ വി. അന്തോണിസിന്റെ ഭക്തനാണ്. സാധിക്കുമ്പോഴെല്ലാം ഈ തീർത്ഥാടന കേന്ദ്രത്തിൽ വരികയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യാറുണ്ട്. ഈക്കഴിഞ്ഞ ജനുവരിയിൽ, വയറു സംബന്ധമായ അസുഖവുമായി,   ഒരു  ഹോസ്പിറ്റലിൽ ചെക്കപ്പ് നടത്തിയപ്പോൾ എനിക്ക് G E Junction-ൽ (ആമാശയം, അന്നനാളം, ലിവർ എന്നിവ സംഗമിക്കുന്ന Junction-നിൽ) ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. ട്യൂമർ ഗൗരവമുള്ളതല്ലെങ്കിലും അതിരിക്കുന്ന സ്ഥലം അപകടകരമാണെന്നാണ്  ഡോക്ടേഴ്സ് പറഞ്ഞത്. Endoscopy Procedure വഴി ഈ ട്യൂമർ നീക്കാൻ ശ്രമിക്കാമെങ്കിലും പൂർണ്ണമായി നീക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓപ്പൺ സർജറി വഴി ആമാശയം, അന്നനാളത്തിന്റെ വാൽവ് എന്നിവ മുറിച്ചു മാറ്റി, ചെറുകുടലും, അന്നനാളവും നേരിട്ട് കണക്ട് ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അറിയിച്ചു. അതിനുശേഷം, കൊച്ചിയിലെ പ്രശസ്തമായ മൂന്ന് ആശുപത്രികളിലെ, സർജൻമാരെ ഞാൻ കണ്ടു. അവരും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. Endoscopy Procedure വഴി ഈ ട്യൂമർ പൂർണ്ണമായി മാറുന്നതിനായി  ഞാൻ ഈ   തീർത്ഥാടന കേന്ദ്രത്തിൽ  വന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുകയും, ഒൻപതാഴ്ച മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കാമെന്നും, വിശുദ്ധന്റെ തിരുവസ്ത്രം ധരിക്കാമെന്നും  നേരുകയും ചെയ്തു. 23.06.2017 -ന് Endoscopy Procedure വഴി ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യുവാൻ സാധിച്ചു. ഒരു തുന്നിക്കെട്ടുപോലും എന്റെ വയറിനുള്ളിൽ ഇല്ല. 05.07.2017-ന് ഞാൻ പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.

വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ജോസ് വർഗ്ഗീസ്                                                                                              നെടുവന്നൂർ