5th July, 2016

കൃതജ്ഞത

 

ഉണ്ണിശോയുടെ വിശ്വസ്ത സ്നേഹിതനായ വി. അന്തോണിസിന് നന്ദി.

വിശുദ്ധൻ എനിക്ക് നല്കിയ വലിയ അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ നടത്തികൊണ്ടിരുന്ന Air conditioning സ്ഥാപനത്തിന് കഴിഞ്ഞ രണ്ട് വർഷമായി പുതിയ ജോലികൾ ലഭിക്കാതാവുകയും, ഉണ്ടായിരുന്ന ജോലികൾ എന്റെയും ജോലിക്കാരുടെയും ശ്രദ്ധക്കുറവ്‌ മൂലം നഷ്ടപ്പെടുകയും ചെയ്തു.                 കടുത്ത സാമ്പത്തിക      പ്രതിസന്ധിയിലായതോടെ ജോലിക്കാരിൽ കുറച്ച്‌ പേർ നിർത്തിപോയി. കൂടാതെ സ്ഥാപനത്തിൽ നിന്നും വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടപ്പെട്ടു. അതോടെ എന്റെ മദ്യപാനം കൂടുകയും സ്ഥാപനം ഒരുവിധത്തിലും നടത്തികൊണ്ടുപോകുവാൻ സാധിക്കാത്ത സ്ഥിതിയാകുകയും ചെയ്തു.          18 വർഷമായി നടത്തികൊണ്ടിരിക്കുന്ന സ്ഥാപനം നിർത്തി, എവിടെയെങ്കിലും  ജോലിക്ക് പോയി തുടങ്ങിയാലോ? എന്ന് വരെ ആലോചിച്ചു. ക്രിസ്ത്യാനി ആണെങ്കിലും ഞാൻ ഞായറാഴ്ച ദിവ്യബലിയിലൊന്നും സംബന്ധിക്കില്ലായിരുന്നു. എങ്കിലും വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ ജോലി തിരക്കുകൾ കാരണം എനിക്ക് ഭക്തിയോടും, ശ്രദ്ധയോടും കൂടി പ്രാർത്ഥനയിൽ പോലും  സംബന്ധിക്കുവാൻ സാധിക്കാതെയായി.         സാമ്പത്തിക പ്രതിസന്ധിയിലായതോടുകൂടി, ഞാൻ ദിവ്യബലിയിൽ സംബന്ധിക്കാനാരംഭിക്കുകയും, പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേന കൂടുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. ഒൻപത് നൊവേനകളിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ ഞാൻ സർവീസ് ചെയ്തു കൊടുത്തുകൊണ്ടിരുന്ന കമ്പനി മറ്റൊരു സ്ഥലത്തേക്ക് മാറുകയും  അവിടെ A/c -കൾ വയ്ക്കുന്നത്തിന് ഞാൻ ഒരു quotation സമർപ്പിക്കുകയും ചെയ്തു. ഞാൻ കൊടുത്ത Plan-നെക്കാളും നല്ലത്  മറ്റൊരു കമ്പനിയുടെതായതിനാൽ ആ ജോലി എനിക്ക് കിട്ടില്ലെന്ന്‌ Architect പറഞ്ഞു. അതോടെ ഞാൻ വളരെ വിഷമത്തിലായി.     എങ്കിലും ഞാൻ നൊവേനയിൽ സംബന്ധിച്ച് ആ വർക്ക്‌ ലഭിക്കുന്നതിനായി പ്രാർത്ഥിച്ചു. അതിനിടയിൽ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തി ഞാൻ വീണ്ടും ഒരു quotation സമർപ്പിച്ചു. വിശുദ്ധന്റെ മാദ്ധ്യസ്ഥതയാൽ ആ ജോലി എനിക്ക് കിട്ടി. അതോടെ  കുറേ കടങ്ങൾ തീർക്കുവാൻ സാധിച്ചു. അന്ന് വരെ കേരളത്തിനകത്ത്‌ മാത്രം ജോലിചെയ്തിരുന്ന ഞാൻ ഇപ്പോൾ കേരളത്തിന് പുറത്തും വർക്ക്‌ ചെയ്തു കൊടുക്കുന്നു. അന്തോണിസ്‌ പുണ്യവാളന്റെ മാദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

 

കൃതജ്ഞത                                                   05/07/2016

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ്‌   പുണ്യവാളന് നന്ദി. എന്റെ ജീവിതത്തിലെ പല  ഘട്ടങ്ങളിലും പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി അതിനെല്ലാം ഉത്തരം ലഭിച്ചിട്ടുണ്ട്. പലപ്പോഴും എന്റെ ആവശ്യങ്ങൾ സാധിച്ചു കിട്ടിയാൽ, പുണ്യവാളനെ മറന്ന് എന്റെതായ ജീവിതത്തിലേക്ക് മടങ്ങിപോകുന്നത് പതിവാണ്. പിന്നീടെന്തെങ്കിലും ആവശ്യം സാധിക്കാനോ, പ്രതിസന്ധിഘട്ടങ്ങളിലോ മാത്രമാണ് വീണ്ടും ഞാൻ പുണ്യവാളനിൽ അഭയം തേടാറുള്ളത്. ജോലി സംബന്ധമായി എനിക്കു ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കുവെയ്ക്കുകയാണ്. രണ്ട് വർഷമായി ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത്‌ എനിക്ക് മാത്രം ശമ്പള വർദ്ധനവ്‌ ഉണ്ടായിരുന്നില്ല. Housing Loan ഉണ്ടായിരുന്നതിനാൽ ശമ്പളം കൂട്ടി കിട്ടേണ്ട ആവശ്യം രൂക്ഷമായി. അപ്പോൾ ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. അതിന്റെ ഫലമായി ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത, ഇന്ത്യയിലും, പുറംരാജ്യത്തും അറിയപ്പെടുന്ന ഒരു കമ്പനിയിൽ വളരെ ഉയർന്ന ശമ്പളത്തിൽ എനിക്ക് ജോലി ലഭിച്ചു. എനിക്ക് പുതിയ ജോലി ലഭിച്ചു എന്ന വിവരം കമ്പനിയെ അറിയിച്ചപ്പോൾ അവർ ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു. എന്നാൽ അത് ശ്രദ്ധിക്കാതെ ഞാൻ ജോലി resign ചെയ്ത് പുതിയ കമ്പനിയിൽ join ചെയ്തു. ആദ്യത്തെ ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ എന്റെ Performance-നെക്കുറിച്ച്‌ മികച്ച അഭിപ്രായം വന്നു. ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് രാവും പകലും ആത്മാർത്ഥമായി ഞാൻ ആ സ്ഥാപനത്തിനുവേണ്ടി ജോലി ചെയ്തു. നല്ല ജോലി, ശമ്പളം ഇതെല്ലാം എന്റെ ജീവിതത്തിൽ വന്നപ്പോൾ ഞാൻ അന്തോണിസ് പുണ്യവാളനെ മറന്നു. പലപ്രാവശ്യം ഈ തീർത്ഥാടന കേന്ദ്രത്തിന് മുന്നിലൂടെ പോയിട്ടും, ഇവിടെ ഒന്ന് കയറുവാൻ പോലും എനിക്ക് സമയമുണ്ടായിരുന്നില്ല.   കഴിഞ്ഞ മാർച്ച്‌ 4-ന് HR മാനേജർ എന്നെ വിളിപ്പിക്കുകയുണ്ടായി. ഓയിലിന്റെ വില ഇടിഞ്ഞതുകൊണ്ട് കമ്പനി നഷ്ടത്തിൽ പോകുവാൻ പോവുകയാണെന്നും എല്ലാ Department-ൽ നിന്നും Staff Head Count കുറയ്ക്കുയാണെന്നും വിടുന്നവരുടെ ലിസ്റ്റിൽ എന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. 15 വർഷത്തെ എന്റെ career-ൽ ആദ്യമായാണ് എന്നെ ഒരു കമ്പനി വേണ്ടായെന്ന് പറയുന്നത്. അന്ന് വൈകുന്നേരം വീട്ടിലെത്തിയ ഞാൻ കണ്ണീരോടെ മാപ്പപേക്ഷിച്ച്‌ പ്രാർത്ഥിച്ചു. തുടർന്നുള്ള എല്ലാ ചൊവാഴ്‌ച്ചകളിലും പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി.                      അത്ഭുതമെന്നു പറയട്ടെ , കഴിഞ്ഞ മെയ് മാസത്തിൽ എനിക്ക് രണ്ട് കമ്പനിയിൽ നിന്നും ഓഫർ ലെറ്റർ ലഭിച്ചു. ജൂൺ 27-ന് ഞാൻ പുതിയ കമ്പനിയിൽ പ്രവേശിച്ചു അതും മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ഉയർന്ന സാലറിയോടെ. പുണ്യവാളനിലേക്കു കൂടുതൽ അടുക്കുന്നതിനു വേണ്ടിയായിരുന്നു ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ഞാൻ  വിശ്വസിക്കുന്നു. വിശുദ്ധന്റെ മാദ്ധ്യസ്ഥതയാൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

സ്വപ്‍ന        

കൃതജ്ഞത                                                   05/07/2016

 

അത്ഭുതപ്രവർത്തകനായ അന്തോണീസ് പുണ്യവാളന് നന്ദി.

ഈ തീർത്ഥാടന കേന്ദ്രത്തിൽ വന്ന് നൊവേനയിൽ സംബന്ധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഭക്തനാണ് ഞാൻ. എന്റെ ചേച്ചിയുടെ മകൾക്കുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്.                  എന്റെ ചേച്ചിയുടെ മകൾ പത്താം                                                                                                                   ക്ലാസ്സിലെ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന സമയത്താണ് ഞാൻ അവൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത്. കാരണം അവൾ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തയാണ്. ഓർമ്മക്കുറവ്, ഒരു കൈയ്യ്ക്ക് എഴുതുവാനുള്ള വേഗത കുറവ്, നടക്കുവാനുള്ള ബുദ്ധിമുട്ട് ഇങ്ങനെയൊക്കെ കുറവുള്ള ഒരു കുട്ടിയെ സംബന്ധിച്ച് പരീക്ഷ പാസ്സാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. എന്നാൽ അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ അന്തോണിസ് പുണ്യവാളൻ അവളെ ഈ കുറവുകളിൽ നിന്നെല്ലാം ഉയർത്തി അവൾ ആഗ്രഹിച്ചതിലും വലിയ വിജയം നേടി കൊടുത്തു. പത്താം ക്ലാസ്സിലെ പരീക്ഷ 74% മാർക്കോടെ പാസ്സായി. അന്തോണിസ്‌ പുണ്യവാളന്റെ  മാദ്ധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ജാജൻ ജോസഫ്