17th May 2016

കൃതജ്ഞത

 

ഉണ്ണിശോയുടെ വിശ്വസ്ത സ്നേഹിതനായ വി. അന്തോണിസിന് നന്ദി.

 

പുണ്യവാളനിൽ നിന്നും ലഭിച്ച ഒരു വലിയ അനുഗ്രഹം വെളിപ്പെടുത്തുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി. കുഞ്ഞുങ്ങൾ ഇല്ലാത്തതുകൊണ്ട് treatment-ഉം നടത്തി. പിന്നീടുള്ള ടെസ്റ്റുകളികൽ ഒരു കുഴപ്പവും ഇല്ലായെന്ന് കണ്ടെത്തി. എന്നാലും വേഗം ഒരു കുഞ്ഞിനെ ലഭിക്കുന്നതിനുവേണ്ടി വില പിടിപ്പുള്ള പല മരുന്നുകളും കഴിച്ചു. Treatment ഒരു വർഷം തുടർന്നു. മരുന്നുകൾ മാറി ഉപയോഗിച്ചിട്ടും യാതൊരുവിധ പ്രയോജനവും ഉണ്ടായില്ല. അവസാനം ഞങ്ങൾ Treatment അവസാനിപ്പിച്ചു. അടുത്തറിയാവുന്ന ഒരു സുഹൃത്ത്‌ വഴി കലൂരിലെ വി. അന്തോണിസിന്റെ അടുക്കൽ വരുകയും നൊവേനയിൽ സംബന്ധിക്കുവാൻ തുടങ്ങുകയും ചെയ്തു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ       ഭാര്യ Pregnant ആയി. എന്നാൽ കുട്ടിക്ക് വളർച്ച ഇല്ലാതിരുന്നതിനാൽ അത് നഷ്ടപ്പെട്ടു. ഞങ്ങൾ വീണ്ടും പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. നാല് മാസം കഴിഞ്ഞപ്പോൾ വീണ്ടും Pregnant-ആയി. അത് Tube-ലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് Operate ചെയ്ത് മാറ്റി. വളരെ സങ്കടം തോന്നിയെങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും വിശുദ്ധനോടുള്ള വിശ്വാസവും സ്നേഹവും വർദ്ധിച്ചുകൊണ്ടേയിരുന്നു. ലഭിക്കുന്ന കുഞ്ഞിന് പുണ്യവാളന്റെ തിരുവസ്ത്രം ധരിപ്പിച്ച് ഒൻപതാഴ്ച ദിവ്യബലിയിലും നൊവേനയിലും സംബന്ധിക്കാമെന്നും കൃതജ്ഞത എഴുതിയിടാമെന്നും  നേരുകയും ചെയ്തു.   5 മാസം കഴിഞ്ഞപ്പോൾ മൂന്നാമതും Pregnant -ആയി. ഈ പ്രാവിശ്യം വിശുദ്ധൻ ഞങ്ങളെ കൈവിട്ടില്ല. 2016, ഏപ്രിൽ  30-ന് എന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നല്കി. വി. അന്തോണിസിന്റെ മാദ്ധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി.

ഉമേഷ്‌, അഥീന  

 

 

 

 

കൃതജ്ഞത                                                   17/05/2016

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

കിട്ടില്ല എന്ന് തീർത്തും പറഞ്ഞിരുന്ന ജോലി അതും മൂന്ന് വർഷത്തിനുശേഷം ലഭിച്ചതിനും സ്ഥിരമായിട്ട് ഒരു Central Govt. ജോലി എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനും ആയിരമായിരം നന്ദി. കഴിഞ്ഞ മൂന്ന് വർഷമായി  തുടർച്ചയായി അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാണ് എനിക്ക് ഈ ജോലി ലഭിച്ചത്. കിട്ടിയപ്പോൾ രണ്ട് ജോലിയുടെ അവസരം ലഭിച്ചു. 2013-ൽ എഴുതിയ പരീക്ഷയുടെ റിസൾട്ട്‌ വന്നപ്പോൾ കോടതിയിൽ കേസ് ആയി. പിന്നീട് 2015 അവസാനമാണ് കേസ് തീർന്നത്. നിർഭാഗ്യവശാൽ എന്റെ റാങ്കിന്റെ  തൊട്ടുമുന്നിലെത്തിയപ്പോൾ ലിസ്റ്റ് Close ചെയ്യുവാൻ പോവുകയാണെന്ന് അറിഞ്ഞു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ 1% പോലും പ്രതീക്ഷ വേണ്ടായെന്നും ആ ലിസ്റ്റിൽ നിന്നും ഇനി ആരെയും എടുക്കില്ലായെന്നും തീർത്തും പറഞ്ഞു. അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന അന്തോണിസ് പുണ്യവാളനോട്‌ മുട്ടിപ്പായി പ്രാർത്ഥിക്കുകയും കണ്ണിരോടെ നൊവേനയിൽ സംബന്ധിക്കുകയും ചെയ്തു.        എന്റെ പ്രായ പരിധി കഴിഞ്ഞുപോയതിനാൽ ഇനി മറ്റൊരു ടെസ്റ്റ്‌ എഴുതുക എന്നത് സാധ്യമല്ലായിരുന്നു. അപ്രതീക്ഷിതമായി ഏപ്രിൽ മാസത്തിൽ എനിക്ക് Appointment letter വരുകയും ആ മാസം തന്നെ എല്ലാ Procedure-കളും തീർത്ത് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ജോലിയിൽ ഉണ്ടായിരുന്ന ഒരാൾ Resignation കൊടുത്ത Vacancy-യിൽ ആണ് ഞാൻ കയറിയത്. പുണ്യവാളന്റെ വലിയൊരു അനുഗ്രഹം കൊണ്ടുമാത്രമാണ് ഇത് സാധിച്ചതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. വിശുദ്ധന് നന്ദി.

സിനി    

 

 

 

 

 

 

കൃതജ്ഞത                                                   17/05/2016

        

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഹിന്ദുമത വിശ്വാസിയാണെങ്കിലും പുണ്യവാളന്റെ നൊവേനയിൽ മുടങ്ങാതെ സംബന്ധിക്കുന്ന ഒരാളാണ് ഞാൻ. ചെറുതും വലുതുമായ നിരവധി അനുഗ്രഹങ്ങൾ പുണ്യവാളൻ എനിക്കും എന്റെ കുടുംബത്തിനും നല്കിയിട്ടുണ്ട്.

ഏറെ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും കൂടെയാണ് ഞാൻ TOEFL പരീക്ഷ കഴിഞ്ഞ മാർച്ച് 5-ന് എഴുതിയത്. പരീക്ഷ കഴിഞ്ഞ് ഞാൻ പുണ്യവാളന്റെ അടുക്കൽ വരുകയും പൂമാല ചാർത്തുകയും ചെയ്തു. പ്രാർത്ഥനയുടെ ഫലമായി 120-ൽ 104 Points ലഭിച്ചു. വീട്ടിൽ എല്ലാവരും വളരെ സന്തോഷിച്ചു. എന്നാൽ Hard Copy ആയി score report വന്നപ്പോൾ എന്റെ Date of Birth, print ചെയ്തിരുന്നത്   തെറ്റായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ അമേരിക്കയിൽ University-കൾ ചെറിയ ഒരു പിഴവ് പോലും Accept ചെയ്യില്ലാ എന്ന് പറഞ്ഞു. ഇതുകേട്ട് ഞങ്ങൾ തകർന്നുപോയി.     Examination സെൻററിൽ പോയി കാര്യം അന്വേഷിച്ചപ്പോൾ ഒന്നും ചെയ്യാനില്ലായെന്നും പരീക്ഷ ഒന്നുകൂടി എഴുതുക മാത്രമേ നിവാർത്തിയുള്ളൂവെന്നും അറിയിച്ചു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ പരീക്ഷ നടത്തുന്ന USA-യിലെ കമ്പനിയുടെ ഇന്ത്യയിലെ Support സെന്ററിലേക്ക് വിളിച്ചു. ഒരു കാരണവശാലും Score റിപ്പോർട്ട് തിരുത്തുകയില്ലെന്നും Exam, reappear ചെയ്യുക മാത്രമേ ചെയ്യാനാവു എന്ന് പറഞ്ഞ്    അവരും എന്നെ കൈയ്യൊഴിഞ്ഞു. അന്ന് രാത്രി ഞാൻ പുണ്യവാളനോട് നൊവേന ചൊല്ലി  മുട്ടിപ്പായി പ്രാർത്ഥിച്ചു.പിറ്റേ ദിവസം ഒരു സുഹൃത്ത് മുഖേന എനിക്ക് അമേരിക്കയിലെ കമ്പനിയുടെ ഫോൺ നമ്പർ ലഭിച്ചു. വിശദമായി ഒരു Email അവർക്ക് അയച്ചതിനുശേഷം USA-ലേക്ക് വിളിച്ചു. അത്ഭുതമെന്നു പറയട്ടെ, ഒരിക്കലും  തിരുത്തി കിട്ടില്ല എന്നുപറഞ്ഞ Score റിപ്പോർട്ട് തിരുത്തി തരാമെന്നും അതിനായി കുറച്ച് documents, Fax ചെയ്യണമെന്നും അറിയിച്ചു. അവർ നിർദ്ദേശിച്ച പ്രകാരം അടുത്ത ദിവസം തന്നെ ആവശ്യപ്പെട്ട Documents എല്ലാം ഞാൻ Fax ചെയ്തു. അതിനുശേഷം ഞാൻ അവരെ വിളിച്ചപ്പോൾ,  4 ആഴ്ച്ചയ്ക്കുള്ളിൽ എനിക്ക് പുതിയ score റിപ്പോർട്ട് ലഭിക്കുമെന്ന് അറിയിച്ചു.    വഴിമുട്ടി പോകുമായിരുന്ന എന്റെ ജീവിതം തിരിച്ചു കിട്ടിയത് അന്തോണിസ് പുണ്യവാളന്റെ സഹായം ഒന്നുകൊണ്ട്മാത്രമാണെന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു.

വിശുദ്ധന് ഒരായിരം നന്ദി

ശ്രുതി